Pic taken while on a train journey @ Kanjikode, Kerala |
ഇന്ന് മലയാളത്തിൽ ഒരു കഥ പറയാം ... ഒരു ഫുട്ബോൾ കഥ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ഫുട്ബോൾ എന്ന സംഭവം എന്താന്ന് കാണണേ...നമ്മൾ പണ്ടേ സച്ചിൻ ഫാൻ ആണല്ലോ ( ഫ്രം സെക്കന്റ് സ്റ്റാൻഡേർഡ്)...അതോണ്ട് ക്രിക്കറ്റ് ആണ് ഇഷ്ടം.....അച്ഛൻ ആണ് എന്നെ ക്രിക്കറ്റ് പ്രാന്തന് ആക്കിയത് ...ആഹ് പോട്ടെ...കാര്യത്തിലോട്ട് വരാം......നമ്മട സ്കൂൾ ആണേൽ സ്പോർട്സിന്റെ കാര്യത്തിൽ ആയ കാലം തൊട്ടു മുന്നിലാ... അതോണ്ട് പുള്ളേർക്കും PT പീരിയഡിൽ ഫുട്ബോൾ എന്ന പ്രാന്താണ് , സാറന്മാരും ഫുൾ സപ്പോർട് ....അതോണ്ട് എനിക്കും എന്തോ ഫുട്ബോൾ കളിച്ചാൽ കൊള്ളാന് തോന്നി ... അന്ന് ഫുട്ബോൾ കളി അറിയാത്തോണ്ടു പിള്ളേർ എന്നെ പിടിച്ചു ഗോളി ആക്കി ... കൂട്ടത്തിലെ മണ്ടൻ , അല്ല്ങ്കിൽ തടിയൻ ആയിരിക്കും എപ്പഴും ഒരു ടീമിൽ ഗോളി ( ഞാൻ മെലിഞ്ഞിട്ടാണെ) ... .പുള്ളർ പറഞ്ഞു - "ഡാ ഒന്നൂല്ല, ഗോളി എന്ന് വച്ചാ വരുന്ന പന്തു പിടിച്ചോണം ....ഒരു കളം ഉണ്ട്...അതിനുള്ളിൽ വരുന്നതേ പിടിക്കാവൂ , അല്ലേൽ പെനാൽറ്റി ആവുമേ !! "....ആഹ് ഇപ്പൊ കാര്യം പിടികിട്ടി ....ഞാൻ റെഡി ആയി .... കളി തുടങ്ങിയെ പിന്നെ പുള്ളേരെ എല്ലാം ഞെട്ടിച്ചോണ്ടു വരുന്ന പന്തു എല്ലാം ഞാൻ അങ്ങ് പിടിക്കുവാന് തുടങ്ങി ... വലയിലേക്ക് പന്തു കേറാതെ എല്ലാം ചാടി പിടിക്കും ...സേവ് സേവ് എന്നും പറഞ്ഞു എല്ലാരും പ്രോത്സാഹനം ...ഇംഗ്ലീഷ് ഹോറോസ്കോപ്പ് പ്രകാരം പൂച്ചേടെ ജെനുസ് ആണ് ഞാൻ ... പൂച്ചയുടെ എല്ലാ സ്വഭാവവും ഉണ്ട് താനും.... പ്രത്യേകിച്ച് റിഫ്ലക്സ് റിയാക്ഷന്സ് ....അതിന്റെ ആവണം ഗോളി ഏർപ്പാട് സുഖായി തോന്നി .....ആഹ് എന്തായലും അങ്ങനെ കളി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി ....പുള്ളേർക്കു ഇടയിൽ സൂപ്പർസ്റ്റാർ ഗോളി എന്ന പേരും വീണു.... പിനീട് അങ്ങോട്ട് സ്കൂളിലും കോളേജിലും ഒരുപിടി നല്ല ഓർമ്മകൾ ഈ കളി എനിക്ക് സമ്മാനിച്ചു .....മാത്രല്ല അന്നത്തെ എന്നെ പിടിച്ചു ഗോളി ആക്കിയ ഏർപ്പാട് എന്നെ ഒരു ഫുട്ബോൾ ഫാനും ആക്കി മാറ്റി .... ഇന്ന് ഞാൻ ഈ കളിയെ മറ്റേതു കളിയെക്കാളും ഇഷ്ടപെടുന്നു ...പാസ് ഔട്ട് ആയെ പിന്നെ കളിച്ചിട്ട് കൊറേ ആയെ ...കൂട്ടുകാരെല്ലാം പല വഴിക്ക് ആയല്ലോ .....ഇപ്പോളും ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുമ്പോൾ ജനലിലൂടെ കൊതിയോടെ ഈ പുള്ളേർടെ കളി ഒക്കെ നോക്കാറുണ്ട്....അപ്പൊ ചിന്തിക്കും - എന്ത് മാത്രവും ഞാൻ ഈ കളിയെ മിസ് ചെയുന്നു എന്ന് ...
Favorite Club: Manchester United
Favorite Nation: Germany, Portugal, Indiayum :P
Favorite Player: Cristiano Ronaldo
Comments
Post a Comment