Pic taken while on a train journey @ Kanjikode, Kerala ഇന്ന് മലയാളത്തിൽ ഒരു കഥ പറയാം ... ഒരു ഫുട്ബോൾ കഥ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ഫുട്ബോൾ എന്ന സംഭവം എന്താന്ന് കാണണേ...നമ്മൾ പണ്ടേ സച്ചിൻ ഫാൻ ആണല്ലോ ( ഫ്രം സെക്കന്റ് സ്റ്റാൻഡേർഡ്)...അതോണ്ട് ക്രിക്കറ്റ് ആണ് ഇഷ്ടം.....അച്ഛൻ ആണ് എന്നെ ക്രിക്കറ്റ് പ്രാന്തന് ആക്കിയത് ...ആഹ് പോട്ടെ...കാര്യത്തിലോട്ട് വരാം......നമ്മട സ്കൂൾ ആണേൽ സ്പോർട്സിന്റെ കാര്യത്തിൽ ആയ കാലം തൊട്ടു മുന്നിലാ... അതോണ്ട് പുള്ളേർക്കും PT പീരിയഡിൽ ഫുട്ബോൾ എന്ന പ്രാന്താണ് , സാറന്മാരും ഫുൾ സപ്പോർട് ....അതോണ്ട് എനിക്കും എന്തോ ഫുട്ബോൾ കളിച്ചാൽ കൊള്ളാന് തോന്നി ... അന്ന് ഫുട്ബോൾ കളി അറിയാത്തോണ്ടു പിള്ളേർ എന്നെ പിടിച്ചു ഗോളി ആക്കി ... കൂട്ടത്തിലെ മണ്ടൻ , അല്ല്ങ്കിൽ തടിയൻ ആയിരിക്കും എപ്പഴും ഒരു ടീമിൽ ഗോളി ( ഞാൻ മെലിഞ്ഞിട്ടാണെ) ... .പുള്ളർ പറഞ്ഞു - "ഡാ ഒന്നൂല്ല, ഗോളി എന്ന് വച്ചാ വരുന്ന പന്തു പിടിച്ചോണം ....ഒരു കളം ഉണ്ട്...അതിനുള്ളിൽ വരുന്നതേ പിടിക്കാവൂ , അല്ലേൽ പെനാൽറ്റി ആവുമേ !! "....ആഹ് ഇപ്പൊ കാര്യം പിടികിട്ടി ....ഞാൻ റെഡി ആയി .... കളി ...
an open, blunt, ragged book :-)