ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമവിഭാഗശഃ തസ്യ കർതാരമപി മാം വിദ്ധ്യകർതാരമവ്യയം - ശ്രീമത് ഭഗവത് ഗീത 4:13 തർജ്ജിമ: ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗമനുസരിച്ചു നാല് വർണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു . നിഷ്ക്രിയനും അനശ്വരനും ആയ എന്നെ തന്നെ അതിന്റെ സൃഷ്ടാവ് ആയി കാണുക. ഒരു പക്ഷെ ഗീതയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ശ്ലോകങ്ങളിൽ ഒന്നാണ് ഇത് ... ഇതിലെ കർമ്മങ്ങളാൽ വിശേഷിക്കപെട്ട "വർണങ്ങൾ", മനുഷ്യന്മാർ പിന്നീട് ജന്മം കൊണ്ടുള്ള "ജാതികൾ" ആക്കി മാറ്റി ... എന്നാൽ കർമം കൊണ്ട് ഒരു മനുഷ്യൻ തന്നെ പല അവസരങ്ങളിൽ പല വർണങ്ങൾ ആയി മാറുന്നു എന്ന് മനസിലാക്കുക.... നീ - വിദ്യ നേടുമ്പോൾ ബ്രാഹ്മണനും, അനീതിയും അക്രമത്തിനും എതിരെ പൊരുതുമ്പോൾ ക്ഷത്രിയനും, നാടിന്റെ വികസനവും സമ്പത്ത് വ്യവസ്ഥക്ക് ചുക്കാൻ പിടിക്കുമ്പോൾ വൈശ്യനും, മേലനങ്ങി പണിയെടുക്കുമ്പോൾ ശൂദ്രനും ആയി മാറുന്നു എന്ന് മനസിലാക്കുക...